അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം ‘മൈദാന്‍’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

മിത് രവിന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൈദാന്‍. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായകനായെത്തുന്നത്. ചിത്രത്തിലെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

1951ലും 1962ലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്ദ് അബ്ദുള്‍ റഹ്മാന്‍. ഈ ഫുട്ബോള്‍ പരിശീലകനായാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായികയായി എത്തുന്നത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കീര്‍ത്തി പിന്മാറിയെന്നും പകരം പ്രിയാമണിയാകും ചിത്രത്തിലെ നായികയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്തോനേഷ്യയുടെ ജക്കാര്‍ത്ത, ഇറ്റലിയുടെ റോം, മെല്‍ബണ്‍ എന്നീ മൂന്ന് നഗരങ്ങളിലാണ് മൈദാന്റെ ചിത്രീകരണം നടക്കുക . ബദായ് ഹോ എന്ന ചിത്രത്തിന് ശേഷം അമിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോണി കപൂര്‍, ആകാശ് ചാവ്ല, അരുണാവാ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 27ന് പ്രദര്‍ശനത്തിന് എത്തും.

Top