നിരത്തുകളില്‍ തരംഗമാകാൻ മഹീന്ദ്ര XUV700

 XUV700 എന്ന പുത്തൻ മോഡലിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി മഹീന്ദ്ര . ഇത് പുതുതലമുറ XUV500 ആയിരിക്കും എന്നകാര്യമാണ് ഏറെ ശ്രദ്ധേയം. ബ്രാൻഡിന്റെ പേരിടൽ ശ്രേണി അനുസരിച്ച്  XUV700 നിലവിലുള്ള XUV500-ന് മുകളിലായിരിക്കും സ്ഥാനം. പ്രീമിയം ലെവല്‍ ആയിരിക്കും മഹീന്ദ്ര XUV700ന്‌.

നിലവിലെ മുൻനിര എസ്‌യുവിയായ ആൾട്യൂറാസിന്റെ പുനർനിർമിച്ച പതിപ്പായിരിക്കുമെന്നും ചില റിപ്പോർട്ടുകൾ പറഞ്ഞുവെക്കുന്നുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ മഹീന്ദ്ര വരാനിരിക്കുന്ന XUV700 മോഡലിൽ അവതരിപ്പിക്കും.

ടോപ്പ് എൻഡ് വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം ഒരു ഓപ്ഷനായി സജ്ജീകരിക്കുകയും ചെയ്യും. 2.2 ലിറ്റർ ഡീസൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള 2.0 ലിറ്റർ പെട്രോൾ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. ഒരു മോണോകോക്ക് ചാസിയെ അടിസ്ഥാനമാക്കി നിലവിലുള്ള XUV500 എസ്‌യുവിയെ അപേക്ഷിച്ച് മഹീന്ദ്ര XUV700 അകത്തും പുറത്തും കൂടുതൽ പ്രീമിയമായി അവതരിക്കും.

Top