വാഹന വിപണിയില്‍ മഹീന്ദ്ര എസ്‌യുവികള്‍ക്ക് പ്രിയമേറുന്നു

വാഹന വിപണിയില്‍ കേമനായി മഹീന്ദ്ര.

പൊളിഞ്ഞ റോഡ് മുതല്‍ ഹൈറേഞ്ച് കുന്നുകള്‍ വരെ താണ്ടുന്ന മഹീന്ദ്രയുടെ ബൊലേറോയും സ്‌കോര്‍പിയോയും ഡ്രൈവര്‍മാരുടെ മലസ്സിനിണങ്ങിയ മോഡലുകളാണ്.

4.49 ലക്ഷം രൂപയുടെ മൈക്രോ എസ്‌യുവി,ഇടത്തരം ഹാച്ച്ബാക്കിന്റെ വിലയില്‍ KUV100മായി എത്തിയ മഹീന്ദ്ര വിപണിയില്‍ മികച്ച വിജയം നേടിയിരുന്നു.

mahidra001

മഹീന്ദ്ര എസ്‌യുവികളില്‍ താരമായി മാറിയ മോഡലാണ് ബൊലേറോ.

പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന മഹീന്ദ്ര XUV500ല്‍ ഓള്‍വീല്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളെ 15 ലക്ഷം രൂപ വിലയ്ക്ക് അവതരിപ്പിക്കുന്നു.

mahindra002

സ്‌കോര്‍പിയോ 4WD, ബൊലേറോ 4×4, ഥാര്‍ മുതലായ ഒരുപിടി മോഡലുകളെ ഓണ്‍റോഡ്, ഓഫ്‌റോഡ് പ്രേമികള്‍ക്കായി മഹീന്ദ്ര ഒരുക്കുന്നുണ്ട്.

TUV300 പോലുള്ള സബ്‌കോമ്പാക്ട് എസ്‌യുവി മുതല്‍ പൂര്‍ണ എസ്‌യുവികളായ സ്‌കോര്‍പിയോ, XUV500 മോഡലുകളില്‍ വരെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ മഹീന്ദ്ര ലഭ്യമാക്കുന്നു.

വിപണിയ്ക്കനുസരിച്ച് ചുവട് മാറ്റുന്ന നിര്‍മ്മാതാക്കളാണ് മഹീന്ദ്ര.മുമ്പ് ക്വാണ്ടോയുമായി എത്തിയ മഹീന്ദ്ര പിന്നീട് ക്രോസ്ഓവറുകളുമായാണ് വിപണിയിലെത്തിയത്.ഇതിനു പിന്നാലെ KUV100മായി മഹീന്ദ്ര വന്നു.1.99ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനുമായി മഹീന്ദ്ര എത്തിയിരുന്നു.

Top