ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച സംഭാവനയോടെ മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍

മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുമ്പോള്‍ കമ്പനി നല്കുന്ന സംഭാവനകളും ചെറുതല്ല.

കാര്‍ബണ്‍ പുറന്തള്ളല്‍ തോതില്‍ 25,00,000 കിലോഗ്രാമിന്റെ കുറവ് രേഖപ്പെടുത്താന്‍ e2o, e2o പ്ലസ് കാറുകളിലൂടെ മഹീന്ദ്രയ്ക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

2,50,000 പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് സമാനമാണ് മഹീന്ദ്രയുടെ ഈ നേട്ടം. ഇന്ത്യന്‍ നിരത്തില്‍ 5 കോടി കിലോമീറ്ററാണ് മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍ പിന്നിട്ടിരിക്കുന്നത്.

കൂടാതെ ടെലിമാറ്റിക്‌സ് മുഖേന, വിദൂരമായ സ്ഥലങ്ങളില്‍ നിന്നു പോലും കാറിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ മഹീന്ദ്ര ഇലക്ട്രിക് എഞ്ചിനീയര്‍മാര്‍ക്ക് സാധിക്കുമെന്നതും ഉപഭോക്താക്കളെ മഹീന്ദ്രയിലേക്ക് ആകര്‍ഷിക്കുവാന്‍ ഇടയാക്കി.

Top