എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയുമായി മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍

ന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര മൂന്ന് പുതിയ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് വാഹനങ്ങളെ 2019ല്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി തലവന്‍ മഹേഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പെര്‍ഫോര്‍മന്‍സ് അധിഷ്ടിതമായ മൂന്ന് പുതിയ വാഹനങ്ങളെ ഇലക്ട്രിക് നിരയിലേക്ക് നല്‍കുമെന്ന് മഹേഷ് ബാബു പറഞ്ഞു.

മണിക്കൂറില്‍ 186, 150, 190 കിലോമീറ്ററാകും മൂന്ന് വാഹനങ്ങളുടെയും പരമാവധി വേഗത.

350, 250, 300 എന്നിങ്ങനെയാകും മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറുകളുടെ ദൂരപരിധി. ഒമ്പത്, പതിനൊന്ന്, എട്ട് സെക്കന്‍ഡുകളാണെന്നും മഹേഷ് ബാബു സൂചന നല്‍കി.

214ല്‍ കമ്പനി പ്രദര്‍ശിപ്പിച്ച ‘ഹാലോ’ കോണ്‍സെപ്റ്റ് കാറിനെ അടിസ്ഥാനപ്പെടുത്തിയാകും മഹീന്ദ്രയുടെ പുതിയ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുക.

നിലവില്‍ e2o, ഇവെരിറ്റോ, ഇസുപ്രോ, ഇആല്‍ഫ മിനി എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്രയ്ക്കുള്ളത്. പുതിയ മൂന്ന് ഇലക്ട്രിക് പെര്‍ഫോര്‍മന്‍സ് വാഹനങ്ങള്‍ക്ക് പുറമെ KUV100 യുടെ ഇലക്ട്രിക് പതിപ്പിനെയും അണിയറയില്‍ മഹീന്ദ്ര ഒരുക്കുന്നുണ്ട്.

Top