മരാസോയുടെ ബിഎസ്4 വകഭേദങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി മഹീന്ദ്ര

ന്‍ ഓഫറുകളുമായി മഹീന്ദ്ര എത്തുന്നു. മരാസോയുടെ ബിഎസ്4 വകഭേദങ്ങള്‍ക്കാണ് കമ്പനി ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ബിഎസ് 4 സ്റ്റോക്ക് വിറ്റഴിക്കുന്നതുവരെയാണ് ഓഫറുകള്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

മരാസോയുടെ എം8, എം6, എം4 വകഭേദങ്ങള്‍ക്കാണ് ഓഫറുകള്‍ നല്‍കുന്നത്. 123 ബി എച്ച് പി കരുത്തും 300 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മരാസോയില്‍.

സുരക്ഷയ്ക്ക് നാല് നക്ഷത്ര റേറ്റിങ് നേടിയാണ് മരാസൊ എത്തുന്നത്. ഏകദേശം 9.99 ലക്ഷം മുതല്‍ 14.76 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഷോറൂം വില.

Top