മഹീന്ദ്ര XUV700, XUV300 ഇലക്‌ട്രിക് മോഡലുകൾ അവതരിപ്പിക്കും

2026 ഓടെ 14 പുതിയ വാണിജ്യ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി മഹീന്ദ്ര. ആറ്റം, പുതിയ ട്രിയോ, UDO എന്നിവ ഉൾപ്പെടുന്ന ലാസ്റ്റ് മൈൽ മൊബിലിറ്റി ശ്രേണിയെ കൂടാതെ ജീറ്റോ വാണിജ്യ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നു.

ഇതും 2026 ഓടെ പൂർത്തിയാക്കാനാണ് കമ്പനിയുടെ ശ്രമം. 2021 ഒക്ടോബറിൽ‌ പുറത്തിറക്കാൻ ഒരുങ്ങുന്ന XUV700 ആയിരിക്കും ഈ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുക. തുടർന്ന് അടുത്ത വർഷം തുടക്കത്തോടെ പുതുക്കിയ സ്കോർപിയോ എസ്‌യുവിയും നിരത്തിലെത്തും.

KUV NXT, XUV300 എന്നിവയുടെ വൈദ്യുതീകരിച്ച പതിപ്പുകളും അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തും. മഹീന്ദ്രയുടെ നിരയിൽ നിന്നുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പദ്ധതി കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.

EV1, EV2 എന്നീ രഹസ്യനാമമുള്ള മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. യൂട്ടിലിറ്റി അധിഷ്ഠിത ബൊലേറോ, ഥാർ‌, സ്കോർപിയോ എന്നിവയൊഴികെ പാസഞ്ചർ വാഹന ശ്രേണിയിലേക്കുള്ള ഇലക്ട്രിക് പവർ‌ട്രെയിനുകളെക്കുറിച്ചും മഹീന്ദ്ര പരാമർശിച്ചു.

Top