മഹീന്ദ്ര XUV700 ജൂലൈയിൽ അവതരിപ്പിച്ചേക്കും

XUV700 ജൂലൈ അവസാനത്തോടെ  എത്തും. പലകുറി അവതരണം മാറ്റിവെച്ച പിൻതലമുറക്കാരനെ ഇനി അധികം വൈകിക്കാതെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവിലെ ചൂടാറുന്നതിനു മുമ്പുതന്നെ എതിരാളികൾക്ക് ഒപ്പമെത്താൻ XUV500 എസ്‌യുവിയുടെ പിൻഗാമിയായി XUV700 ജൂലൈ അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

ഏഴ് സീറ്റർ എസ്‌യുവിയായ മഹീന്ദ്ര XUV700 നിലവിൽ അതിന്റെ അവസാന പരീക്ഷണ ഘട്ടത്തിലാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് ജൂലൈ മാസത്തിൽ അരങ്ങേറാം. അതിനുശേഷമായിരിക്കും ഔദ്യോഗിക അവതരണം നടക്കുക.

Top