ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളില്‍ തിളങ്ങി XUV700

പുതുതലമുറ മഹീന്ദ്ര XUV500 വര്‍ഷങ്ങളായി നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുകയാണ്. വരാനിരിക്കുന്ന എസ്‌യുവിയുടെ നിരവധി പരീക്ഷണ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തകാലത്ത് മഹീന്ദ്ര പുതുതലമുറ XUV500-നെ XUV700 എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നു. രണ്ട് മോഡലുകളും വില്‍പ്പനയ്ക്ക് എത്തിക്കാനും കമ്പനി പദ്ധതിയിട്ടിരിക്കുന്നുവെന്നാണ് സൂചന.

പൂര്‍ണമായും വാഹനം മറിച്ചിരിക്കുന്നത് ചിത്രങ്ങളില്‍ കാണാം. അതേസമയം XUV500 അതിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് പതിപ്പില്‍ വൈറ്റ് കളര്‍ സ്‌കീം മനോഹരമാക്കിയിരിക്കുന്നതും കാണാം. ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പരിശോധിച്ചാല്‍, രണ്ട് മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല.

രണ്ട് എസ്‌യുവികളും സമാനമായ ഡിസൈന്‍ വഹിക്കുന്നു, എന്നിരുന്നാലും, പുതിയ XUV700 പിന്നിലേക്ക് അല്പം ചരിഞ്ഞ റൂഫ് നല്‍കിയിട്ടുണ്ട്. രണ്ട് മോഡലുകളിലെയും സൈഡ് പ്രൊഫൈലുകളുടെ ഗ്ലാസ് വിസ്തീര്‍ണ്ണം സമാനമാണെന്ന് തോന്നുന്നു.

Top