മഹീന്ദ്ര XUV300 Sport ഇന്ന്‌ എത്തും

ഏറെ നാളായി ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന XUV300 1.2 T-GDi മഹീന്ദ്ര നാളെ അവതരിപ്പിക്കും.XUV300 -ന്റെ ഈ സ്‌പോര്‍ട്ടിയര്‍ പതിപ്പ് 2020 ഏപ്രിലില്‍ ഓട്ടോ എക്‌സ്‌പോ പ്രദര്‍ശിപ്പിച്ചതിന് തൊട്ടുപിന്നാലെ വില്‍പ്പനയ്‌ക്കെത്തേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ്-19 മഹാമാരി, സെമി കണ്ടക്ടര്‍ പ്രതിസന്ധി എന്നിവ മഹീന്ദ്രയുടെ പദ്ധതികളെ മാറ്റിമറിച്ചു.

അപ്‌ഡേറ്റ് ചെയ്‌ത XUV300 -ന്റെ ഏറ്റവും വലിയ സവിശേഷത 1.2 T-GDI എംസ്റ്റാലിയന്‍ മോട്ടോര്‍, 130 bhp പവറും 230 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2-ലിറ്റര്‍, മൂന്ന് സിലിണ്ടര്‍, ഡയറക്‌ട്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റാണ്.

എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ചേരും കൂടാതെ ഐഡിള്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും ലഭിക്കും. 130 bhp പവറുമായി വരുന്ന പുതിയ 1.2 -ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് XUV300 -ന്റെ നിലവിലുള്ള 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനേക്കാള്‍ 20 bhp പവറും 30 Nm torque ഉം കൂടുതല്‍ നല്‍കുന്നു. അത് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയെ അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ പെട്രോള്‍ മോഡലാക്കി മാറ്റുന്നു.

കൂടുതല്‍ കരുത്തുറ്റ എഞ്ചിനുമായി ചേരുന്നതിന്, സാധാരണ ടര്‍ബോ-പെട്രോളില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ XUV300 -ന് കുറച്ച്‌ കോസ്മെറ്റിക് അപ്‌ഡേറ്റുകളും ലഭിക്കും. പുറത്ത്, പുതുക്കിയ XUV300 റെഡ് ആക്‌സന്റുകളോട് കൂടിയ പുതിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും ഫ്രണ്ട് ബമ്പറില്‍ ബ്ലാക്ക്‌ഔട്ട് സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്കും മഹീന്ദ്രയുടെ പുതിയ ട്വിന്‍ പീക്ക്‌സ് ലോഗോയും വാഹനത്തിന് ലഭിക്കും. സാധാരണ വേരിയന്റുകളില്‍, ഗ്രില്ലിനും ഫ്രണ്ട് ബമ്ബറിനും ക്രോം ഗാര്‍ണിഷുകള്‍ ലഭിക്കും.

പുതുക്കിയ XUV300 ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ്, ടാറ്റ നെക്‌സോണ്‍ എന്നിവയുടെ ടര്‍ബോ-പെട്രോള്‍ വേരിയന്റുകളോട് മത്സരിക്കും, എന്നാല്‍ അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ എസ്‌യുവിയായി XUV300 -ന് ഒരു മുന്‍തൂക്കമുണ്ട് എന്നത് ശ്രദ്ധേയമാണ്.

Top