മഹീന്ദ്രയുടെ എക്‌സ്‌യുവി 300-ന്റെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ചു

കോംപാക്ട് എസ്‌യുവി മോഡലായ എക്‌സ്‌യുവി 300-ന്റെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. റെഗുലര്‍ മോഡലിന്റെ ഡിസൈനില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയത്.

വാഹനത്തിന്റെ പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ എക്‌സ്‌യുവി 11 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും എന്നാണ് റിപ്പോര്‍ട്ട്. സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം. ഇതില്‍ സ്റ്റാന്റേഡ് പതിപ്പ് 200 കിലോമീറ്ററും ലോങ്ങ് റേഞ്ച് പതിപ്പ് 300 കിലോമീറ്ററുമാണ് ഒറ്റത്തവണ ചാര്‍ജില്‍ സഞ്ചരിക്കുന്ന ദൂരം.

ഈ വാഹനത്തിന്റെ എതിരാളി നെക്സോണ്‍ ഇവി ആയിരിക്കും. അതുകൊണ്ടുതന്നെ വിലയും നെക്സോണ്‍ ഇവിക്കൊപ്പം തന്നെ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

Top