പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹേന്ദ്ര

ന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച മഹേന്ദ്ര പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ നിരത്തുകളിലുള്ള ജെന്‍സോ 2.0 എന്ന സ്‌കൂട്ടറായിരിക്കും മഹീന്ദ്ര ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് വിവരം.

ജെന്‍സോ 2.0 യുടെ നിര്‍മാണം പൂര്‍ത്തിയായെന്നും പരീക്ഷണയോട്ടം ആരംഭിച്ചെന്നും സൂചനകളുണ്ട്. ഈ വാഹനം പ്രാദേശികമായി നിര്‍മിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. ഇപ്പോള്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താല്‍ വിപണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1.6 Kwh ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ജെന്‍സ് 2.0 സ്‌കൂട്ടറിന് കരുത്തേകുന്നത്. ചെറിയ ബാറ്ററിയായതിനാല്‍ തന്നെ ഒരുത്തവണ ചാര്‍ജ് ചെയ്താല്‍ 48 കിലോമീറ്ററാണ് ഓടാന്‍ സാധിക്കുന്നത്. മണിക്കൂറില്‍ 48 കിലോമീറ്ററാണ് പരമാവധി വേഗത.

Top