25,000 യൂണിറ്റിലെത്തി മഹീന്ദ്ര മരാസോയുടെ നിര്‍മാണം

ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച മരാസോയുടെ നിര്‍മാണം 25,000 യൂണിറ്റിലെത്തിയതാണ് പുതിയ വാര്‍ത്തകള്‍. കമ്പനിയുടെ നാസിക് പ്ലാന്റിലാണ് 25000ാം യൂണിറ്റ് മരാസോ പുറത്തിറങ്ങിയത്. എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. 17.6 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്. മഹീന്ദ്ര മരാസോ എംപിവിയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്രയ്ക്ക് ഇതുവരെയുണ്ടായ ചിലവ്. പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് മരാസോയില്‍. 121 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്.

വാഹനത്തിന്റെ എം 2 മോഡലില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെര്‍ട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എന്‍ജിന്‍ ഇമൊബിലൈസര്‍ എന്നീ പ്രത്യേകതകളുമുണ്ടാകും. എം 4 മോഡലില്‍ എം 2 ലെ ഫീച്ചറുകള്‍ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്റിന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിററുകള്‍, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, അഡത കണക്ടിവിറ്റി എന്നീ ഓപ്ഷനുകളുണ്ട്.

Top