TUV300 നിരയില്‍ നിന്നും എഎംടി മോഡലിനെ മഹീന്ദ്ര പിന്‍വലിച്ചു

രിഷ്‌കാരങ്ങളുമായി വിപണിയിലെത്തിയ മഹീന്ദ്ര TUV300 ഫെയ്സ്ലിഫ്റ്റ് മോഡലിനെ കമ്പനി പിന്‍വലിച്ചു. പുതിയ XUV300 ഓട്ടോമാറ്റിക്കിന്റെ വരവ് മുന്‍നിര്‍ത്തിയാണ് TUV300 എഎംടിയുടെ പിന്‍മാറ്റം. അകത്തളത്തിലും പുറംമോടിയിലും പുതുമ വരിച്ചെത്തിയ TUV300 -യില്‍ എഞ്ചിനും ഗിയര്‍ബോക്സിനും മാത്രം പരിഷ്‌കാരങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല.

എന്തായാലും TUV300 എഎംടി പിന്‍മാറിയ സാഹചര്യത്തില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും ടാറ്റ നെക്സോണും മാത്രമാണ് ഇപ്പോള്‍ നാലു മീറ്ററില്‍ താഴെയുള്ള ഡീസല്‍ ഓട്ടോമാറ്റിക് എസ്യുവികള്‍. നിരയില്‍ നിന്നും എഎംടി ഗിയര്‍ബോക്സ് അപ്രത്യക്ഷമായ സാഹചര്യത്തില്‍ ഇനി അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ എസ്യുവിയില്‍ ഉണ്ടാവുകയുള്ളൂ. ഇരട്ട എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ TUV300 -യിലുണ്ട്.

Top