മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് വിപണിയില്‍

treo

ഹീന്ദ്ര പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി വരുന്നു. നവംബര്‍ 15ന് ഓട്ടോറിക്ഷ പുറത്തിറക്കും. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും ഇട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുക.

സ്‌പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓട്ടോയാണിത്. ട്രിയോയിലെ ബാറ്ററി റിയര്‍ ആക്‌സിലിന്റെ തൊട്ടുമുകളിലാണ്.

120 Ah ബാറ്ററി പാക്കില്‍ 1kW/3.2 എന്‍എം ടോര്‍ക്കാണ് ഇആല്‍ഫ നല്‍കിയിരുന്നത്. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററുമായിരുന്നു. ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടാകുമെന്നാണ് സൂചന. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററി.



Related posts

Back to top