മഹീന്ദ്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ ഒരുങ്ങുന്നു!

പഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന സംരംഭത്തിലേക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് കടക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ക്വിക്ലിസ്’ എന്നാണ് ഈ സംരംഭത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിക്കവാറും എല്ലാ ബ്രാന്‍ഡുകളിലുമുള്ള കാറുകള്‍ കമ്പനി ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് തീരുമാനമെന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള വാഹനം തെരെഞ്ഞെടുക്കാം എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ വാങ്ങി ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ പണം ചിലവാക്കി ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള കാലത്തേക്ക് ഇഷ്ടമുള്ള കാറുകള്‍ ഓടിക്കാന്‍ കഴിയും. അതാത് സമയത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു.

ആള്‍ക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന മനസ്സ്, ഉടമസ്ഥനായല്ലാതെ പണം നിക്ഷേപിക്കുന്ന കച്ചവട മാതൃകകള്‍ , വാഹനങ്ങള്‍ പൊളിക്കാനുള്ള പുതിയ നയങ്ങള്‍ , പുതിയ വാഹന മാതൃകകളുടെ വരവ് , വൈദ്യുതി വാഹനങ്ങള്‍ എന്നിവ ആവശ്യക്കാരെ പാട്ടത്തിനും വാടകക്കും വാഹനങ്ങള്‍ എടുക്കാന്‍ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കും, തങ്ങളുടെ ജീവനക്കാര്‍ക്ക് കാറുകള്‍ നല്‍കുന്നതിനും അവരുടെ ബിസിനസ്സ് ഉപയോഗത്തിനും കൂടുതല്‍ പണം ചിലവാക്കാതെ വാഹനങ്ങള്‍ പാട്ടത്തിനും വാടകക്കും എടുക്കുന്നതിന് ഒരു നല്ല അവസരമാണ്, ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

വായകയ്ക്ക് വാഹനം എടുക്കുന്നവര്‍ പ്രതിമാസ ഫീസ് ആണ് നല്‍കേണ്ടത്. പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന കച്ചവത്തിലേക്ക് തങ്ങള്‍ പ്രവേശിക്കുന്നതായി കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top