Mahindra to launch ‘Mahindra KUV100

ന്യൂഡല്‍ഹി: യുവാക്കളെ ലക്ഷ്യമിട്ട് മഹീന്ദ്രയുടെ ഏറ്റവും പുതിയ കാര്‍ ഇന്ന് വിപണിയിലെത്തി. മിനി കോപാക്ട് എസ്‌യുവി വിഭാഗത്തിലുള്ള കെയുവി100ന്റെ പെട്രോള്‍ മോഡലിന് 4.42 ലക്ഷമാണ് പൂനെ എക്‌സ്‌ഷോറൂം അടിസ്ഥാനവില. ഡീസലിന് 5.22 ലക്ഷവും. കെ2, കെ2പ്ലസ്, കെ4, കെ4പ്ലസ്, കെ6, കെ6പ്ലസ്, കെ8 എന്നീ വേരിയന്റുകളില്‍ ലഭിക്കുന്ന കെയുവി 100 ന്റെ ഉയര്‍ന്ന ശ്രേണിക്ക് യഥാക്രമം 5.91 ലക്ഷവും 6.76ലക്ഷവും നല്‍കണം.

വന്‍കിട കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തകാലത്തായി കോംപാക്ട് എസ്‌യുവിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഫലമാണ് മഹീന്ദ്രയും ചെറുകാറിലേക്ക് തിരിയുന്നത്.

Top