സ്‌കോര്‍പിയോ,എക്സ്യുവി-500 മോഡലുകളുടെ ഇലക്ട്രിക് പതിപ്പുമായി മഹീന്ദ്ര

mahindra

സ്‌കോര്‍പിയോ, എക്സ്യുവി500 മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി മഹീന്ദ്ര.

മഹീന്ദ്രയുടെ രണ്ട് ജനപ്രിയ എസ്യുവികള്‍ക്കും ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് 300-400 കോടി രൂപയുടെ നിക്ഷേപം നടത്താൻ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആലോചിക്കുന്നുണ്ട്.

ഇന്ത്യയിലെ ഒരേയൊരു മികച്ച ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടം തുടങ്ങാനാണ് കമ്പനിയുടെ ഒരുക്കം.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ആണ് സ്‌കോര്‍പിയോ, എക്സ്യുവി-500 മോഡലുകളുടെ ഇലക്ട്രിക് വേരിയന്റ്കൾ നിര്‍മ്മിക്കുക

എക്സ്യുവി-500 ന്റെ ഇലക്ട്രിക് പതിപ്പിന് 15 ലക്ഷം രൂപയും,സ്‌കോര്‍പിയോയുടെ ഇലക്ട്രിക് വേരിയന്റിന് 12 ലക്ഷം രൂപയുമായിരിക്കും വില.

വെരിറ്റോയുടെയും,സുപ്രോ മിനി വാനിന്റെയും ഇലക്ട്രിക് വേരിയന്റുകള്‍ മഹീന്ദ്ര ഇതിനകം പുറത്തിറക്കി.

പുതിയ വാഹനങ്ങളുടെ പവര്‍ട്രെയ്ന്‍ മഹീന്ദ്ര ഇലക്ട്രിക് വികസിപ്പിച്ചു എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക വിദ്യകള്‍ക്കായി പാര്‍ട്ണര്‍മാരെ തേടുകയാണ് കമ്പനി.

Top