മഹീന്ദ്ര KUV100 ഡീസല്‍ എഎംടി പതിപ്പ് ഉടന്‍ വിപണിയിലേക്ക്

ഹീന്ദ്ര KUV100 ഡീസല്‍ എഎംടി പതിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. മൈക്രോ എസ്‌യുവിയെന്നു മഹീന്ദ്ര വിശേഷിപ്പിക്കുന്ന ജനപ്രിയ KUV100 യ്ക്ക് പുതിയ ഡീസല്‍ എഎംടി പതിപ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കി.

77 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനാണ് KUV100 NXT ഡീസലില്‍. KUV യിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 115 Nm torque ഉം നല്‍കാനാവും. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ 2020 ല്‍ കര്‍ശനമാകാനിരിക്കുന്ന ഭാരത് സ്‌റ്റേജ് VI മലിനീകരണ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴെ പാലിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. അകത്തളത്തില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനമാണ് മുഖ്യം.

വിവിധ ഡ്രൈവിംഗ് മോഡുകള്‍ സാധ്യമാക്കുന്ന കമ്പനിയുടെ മൈക്രോ ഹൈബ്രിഡ് ടെക്‌നോളജിയുമാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും KUV100 വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Top