മഹീന്ദ്ര ഥാര്‍നു ഇലക്ട്രിക് പതിപ്പ് വരുന്നു; അറിയാം മഹീന്ദ്ര വിഷന്‍ ഥാര്‍ ഇ യുടെ പ്രത്യേകതകള്‍

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ഓഫ്‌റോഡറായ മഹീന്ദ്ര ഥാര്‍നു ഇലക്ട്രിക് പതിപ്പ് വരുന്നു. മഹീന്ദ്ര വിഷന്‍ Thar. e ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്‌കേപ്പ് ഇവന്റിലാണ് അവതരിപ്പിച്ചിത്. INGLO-P1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്, അത് കൊണ്ട് തന്നെ പഴയ ഥാറുമായി അധികം വലിപ്പ വ്യത്യാസമില്ലാതിരിക്കുമെന്നാണ് തോന്നുന്നത്.

വിഷന്‍ ഥാര്‍.e-യുടെ വീല്‍ബേസ് 2,775mm നും 2,975mm നും ഇടയിലായിരിക്കുമെന്നും, കമ്പനിയുടെ ഐക്കണിക് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ice എഞ്ചിന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ചെറിയ ഓവര്‍ഹാംഗുകളും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് EV മോഡലുകളെ പോലെ Thar.e യ്ക്കും ബില്‍ഡ് യുവര്‍ ഡ്രീംസില്‍ നിന്നുള്ള 80kWh LFP കെമിസ്ട്രി ബ്ലേഡ് ലിഥിയം-അയണ്‍ ബാറ്ററി പാക്ക് ആയിരിക്കും ഉപയോഗിക്കാന്‍ സാധ്യത. റിയര്‍ വീല്‍ ഡ്രൈവില്‍ എത്തുന്ന ഇലക്ട്രിക് Thar.e യില്‍ ഒന്നുകില്‍ Valeo-യില്‍ നിന്നുള്ള 228bhp, 380Nm മോട്ടോര്‍ അല്ലെങ്കില്‍ ഫോക്സ്വാഗനില്‍ നിന്നുള്ള 282bhp, 535Nm ഇലക്ട്രിക് പവര്‍ട്രെയിന്‍ ആയിരിക്കും ഉപയോഗിക്കുക. ഫോര്‍-വീല്‍-ഡ്രൈവ് പതിപ്പില്‍ മുന്‍ ആക്സിലില്‍ 107 ബിഎച്ച്പി, 135 എന്‍എം ഇലക്ട്രിക് എന്നിവ അധികമായി അവതരിപ്പിക്കും.

എസ്യുവിയുടെ ഐസിഇ പതിപ്പിനെ ഓഫ്-റോഡിംഗ് ആരാധകരുടെ പ്രിയങ്കരമാക്കി മാറ്റാന്‍ സഹായിച്ച ആ പരുക്കന്‍ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് വിഷന്‍ ഥാര്‍.e അതിന്റെ ഡിസൈനിനെ കുറച്ചുകൂടി ഫ്യൂച്ചറിസ്റ്റിക്കായി മാറ്റിയിരിക്കുന്നത്. ഥാറിന്റെ ഇലക്ട്രിക് പതിപ്പ് എപ്പോള്‍ പുറത്തിറക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.

Top