18 ദിവസത്തിനുള്ളില്‍ 15,000 ബുക്കിങ്ങുമായി മഹീന്ദ്ര ഥാര്‍

മഹീന്ദ്രയുടെ പുതുതലമുറ അവതരിപ്പിച്ച ഥാര്‍ വന്‍ വിജയം. ലുക്കിലും ഫീച്ചറിലും സമാനതകളില്ലാതെ എത്തിയ ഈ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയുടെ ബുക്കിങ്ങ് 15,000 കടന്നു. ഒക്ടോബര്‍ രണ്ടിന് അവതരിപ്പിച്ച ഈ വാഹനം ആദ്യ നാല് ദിവസത്തില്‍ 9000 ബുക്കിങ്ങ് നേടിയിരുന്നു. 20 ദിവസത്തിലേക്ക് അടുക്കുമ്പോള്‍ ഇത് 15,000 മറികടന്നു.

പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് ബുക്കിങ്ങ് ഉണ്ടെങ്കിലും ട്രാന്‍സ്മിഷനില്‍ ഓട്ടോമാറ്റിക് മോഡലുകളോടാണ് ഉപയോക്താക്കള്‍ക്ക് ഏറെ താല്‍പര്യം. ബുക്കിങ്ങ് ഉയരുന്നതിനെ തുടര്‍ന്ന് ഈ വാഹനത്തിന്റെ ഉത്പാദനം ഉയര്‍ത്താനുള്ള നീക്കത്തിലാണ് മഹീന്ദ്രയെന്നാണ് ഇപ്പോള്‍ പറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Top