ഡീസല്‍ ഓട്ടമാറ്റിക്ക് പതിപ്പില്‍ മഹീന്ദ്രയുടെ ഥാര്‍ ഉടന്‍ വിപണിയിലേക്ക്‌

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഥാറിന് ഡീസല്‍ ഓട്ടമാറ്റിക്ക് പതിപ്പുമുണ്ടാകുമെന്ന് സൂചന. പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന ഥാര്‍ ഡീസല്‍ ഓട്ടമാറ്റിക്കിന്റെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആറു സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും വാഹനത്തിനുണ്ടാവുക. മഹീന്ദ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പെട്രോളിലും ഡീസലിലും ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സ് നല്‍കുമെന്നാണ് കരുതുന്നത്.

പുറത്തിറക്കലിന് മുന്നോടിയായി രാജ്യത്തെ ചില ഡീലര്‍ഷിപ്പുകള്‍ പുതിയ ഥാറിന്റെ ബുക്കിങ്ങുകള്‍ അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങി എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് ആദ്യം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

പുതിയ ഥാറിന് കൂടുതല്‍ വലുതും അല്‍പം കൂടി ഓഫ് റോഡ് ഫ്രണ്ട്‌ലിയുമായ രൂപമാണ്. പുതിയ ഡിസൈനിലുള്ള അലോയ് വീല്‍, പിന്നില്‍ സ്‌പെയര്‍ ടയര്‍ എന്നിവയും ഥാറില്‍ കാണാം. എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പതുക്കിയിട്ടുണ്ട്. മുന്‍വശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രില്‍ ഫാസിയയും വ്യക്തമായി അറിയാന്‍ സാധിക്കുന്നുണ്ട്.

പുതു ഥാറിന്റെ കാബിന് അകത്ത് പുത്തന്‍ ഡാഷ്‌ബോര്‍ഡ് ഡിസൈനാണുള്ളത്. ഫ്രണ്ട് ബക്കറ്റ് സീറ്റുകള്‍, എല്ലാ യാത്രകാര്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും ഉണ്ടാകും. ഓഡിയോ കണ്‍ട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിയര്‍ പാര്‍ക്കിങ് ക്യാമറ എന്നിവയ്‌ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഥാറിലുണ്ടാകും.

138 ബിഎച്ച്പി ഉല്‍പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാകും പുതിയ ഥാറിലുണ്ടാകുക. കൂടാതെ 187 ബിഎച്ച്പിയുള്ള 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ നവീകരണങ്ങള്‍ ഥാറിന്റെ വില കൂട്ടുമെന്നും സൂചനകള്‍ നല്‍കുന്നുണ്ട്.

Top