ഥാറിന്റെ ഡയറക്റ്റ് ഇഞ്ചക്ഷന്‍ മോഡല്‍ മഹീന്ദ്ര നിര്‍ത്തി

പുതിയ ഥാറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. ഉടന്‍ തന്നെ മഹീന്ദ്ര ഥാറിന്റെ സ്പെഷല്‍ എഡിഷന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് ഥാറിന്റെ പ്രാരംഭ മോഡല്‍ മഹീന്ദ്ര നിര്‍ത്തിക്കഴിഞ്ഞു. നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമെ മഹീന്ദ്ര ഥാര്‍ ലഭ്യമാവുന്നുള്ളൂ. മുമ്പ് ഥാറിന്റെ ഡയറക്റ്റ് ഇഞ്ചക്ഷന്‍ (DI) എഞ്ചിന്‍ പതിപ്പ് ലഭ്യമായിരുന്നു.

നിലവില്‍ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാവുന്ന മഹീന്ദ്ര ഥാറിന് ദില്ലി എക്സ്ഷോറൂം കണക്കുകള്‍ പ്രകാരം 9.49 ലക്ഷം രൂപയാണ് വില. പ്രാരംഭ മോഡലിന് 6.72 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 7.24 ലക്ഷം രൂപയുമായിരുന്നു വില.

2WD, 4WD എന്നിങ്ങനെ രണ്ടു പതിപ്പുകളിലായാണ് ഥാര്‍ DI ലഭ്യമായിരുന്നത്.
2.5 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ DI വകഭേദത്തിന്റെ ഹൃദയം. ഇത് 62 bhp കരുത്തും 195 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. നിലവില്‍ വില്‍പ്പനയക്കുള്ള ഥാര്‍ CRDe വകഭേദത്തിലെ 2.5 ലിറ്റര്‍ എഞ്ചിനാവട്ടെ 103.5 bhp കരുത്തും 247 Nm torque ഉം കുറിക്കുന്നുണ്ട്.

Top