മഹീന്ദ്ര എസ്‌യുവികൾക്ക് വില കൂടും

മഹീന്ദ്ര അതിന്റെ ഉൽപ്പന്ന നിരയിൽ 2.5 ശതമാനം വിലവർദ്ധന പ്രഖ്യാപിച്ചു. തൽഫലമായി, അതിന്റെ എസ്‌യുവികളുടെ വില ഇപ്പോൾ ഒരു രൂപ പരിധിയിൽ വർദ്ധിച്ചു. വാഹനത്തിന്റെ മോഡലും വേരിയന്റും അനുസരിച്ച് 10,000 രൂപ മുതൽ 63,000 രൂപ വരെ വില കൂടും എന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് ഡ്രൈവ് റിപ്പോർട്ട് ചെയ്യുന്നു.

പല്ലാഡിയം, സ്റ്റീൽ, അലുമിനിയം തുടങ്ങിയ അസംസ്‌കൃത വസ്‍തുക്കളുടെ വില തുടർച്ചയായി ഉയർന്നതാണ് വില വർദ്ധനയ്ക്ക് പിന്നിലെ പ്രധാന കാരണം എന്നാണ് മഹീന്ദ്ര പറയുന്നത്. എന്നിരുന്നാലും, ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. ഉപഭോക്താക്കൾക്ക് കുറഞ്ഞ വർദ്ധനവ് നൽകുന്നതിന് വർദ്ധനയുടെ ഒരു ഭാഗം ബ്രാൻഡ് തന്നെ വഹിക്കുകയാണെന്നും കമ്പനി അവകാശപ്പെടുന്നു.

Top