mahindra suv in four laks

ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ രണ്ടു വാഹനനിര്‍മാതാക്കളിലാണ്. ടാറ്റ, മഹീന്ദ്ര. ഇന്ത്യയില്‍ ജനിച്ച് ഇവിടെത്തന്നെ വളര്‍ന്ന പൂര്‍ണ സ്വദേശികള്‍.

മെയ്ക്ക് ഇന്‍ ഇന്ത്യ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കെല്‍പുള്ളവര്‍. ദേശസ്‌നേഹം ഇല്ലാത്തവരാണ് ഇന്ത്യക്കാര്‍ എന്നാരും പറയില്ല. എന്നാല്‍ പലപ്പോഴും നമ്മുടെ ദേശസ്‌നേഹംരാഷ്ട്രീയത്തില്‍ ഒതുങ്ങും.

ഏറിയാല്‍ ജവാനിലേക്കും കിസ്സാനിലേക്കും വരെ നീണ്ടേക്കും. ഇന്ത്യ നിര്‍മിത ഉത്പന്നങ്ങളോടും ദേശസ്‌നേഹത്തിനു സമാനമായ പ്രതിപത്തി പലപ്പോഴും കാണാറില്ല.

ഉദാഹരണം വാഹനങ്ങള്‍. ടാറ്റയോ ബജാജോ മഹീന്ദ്രയോ ഒരു ചിന്തയായി ഉണരുംമുമ്പേ ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ മുറ്റത്തെത്തും. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന അവഗണന.

Top