ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ ഇലക്ട്രിക് വേര്‍ഷന്‍ ഉടനെത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്‌കോര്‍പ്പിയോ ഇലക്ട്രിക് വേര്‍ഷന്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു.

ഇന്ത്യന്‍ നിരത്തുകളില്‍ സ്‌കോര്‍പിയോ ഇ – വേര്‍ഷന്‍ പരീക്ഷണ ഓട്ടം നടത്തിവരുകയാണ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വാഹനം നിരത്തുകളിലോടിത്തുടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

2030ഓടെ റോഡുകള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വേദിയാകുമെന്ന തിരിച്ചറിവും ഇതിന്റെ പിന്നില്‍ ശക്തമായുണ്ട്.

എതിരാളിയായ ടാറ്റയെ പിന്തള്ളി ഏറ്റവും വേഗം വാഹനം നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ് മഹീന്ദ്ര ഇപ്പോള്‍.

Top