കഴിഞ്ഞവര്‍ഷം അവതരിച്ച സ്കോര്‍പിയോ ഫെയ്സ്ലിഫ്റ്റിന് പുതിയ S9 വകഭേദം വിപണിയില്‍ പുറത്തിറക്കി. 13.99 ലക്ഷം രൂപ വിലയിലാണ് മഹീന്ദ്ര സ്കോര്‍പിയോ S9 മോഡലിനെ ഇന്ത്യയില്‍ എത്തിച്ചത്. രാജ്യത്തെ മുഴുവന്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളും പുതിയ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്കു ഏറെ വൈകാതെ മോഡലുകള്‍ കമ്പനി കൈമാറും.
ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്ട്രോള് (FATC) സംവിധാനവും ജിപിഎസ് നാവിഗേഷനുള്ള (പത്തു ഭാഷകളില്‍) 5.9 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് പുതിയ മഹീന്ദ്ര സ്കോര്‍പിയോ S9 മോഡലിന്റെ പ്രത്യേക സവിശേഷത. എല്‍ഇഡി ലൈറ്റ് ഗൈഡുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്ട്രോള് ബട്ടണുകള്‍, ഹൈഡ്രോളിക് പിന്തുണയുള്ള ബോണറ്റും സ്കോര്‍പിയോ S9 മോഡലിന്റെ സവിശേഷതകളില്‍പ്പെടും.
ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും എസ്യുവിയില് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. S3, S7, S11 വകഭേദങ്ങള്‍ പോലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എംഹൊക്ക് ടര്‍ബ്ബോച്ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് പുതിയ S9 മോഡലിലും തുടിക്കും. എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധിയുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് പിന് ടയറുകളിലേക്കു കരുത്തെത്തിക്കും. നാലു വീല്‍ ഡ്രൈവ് സംവിധാനം S9 വകഭേദത്തില്‍ ലഭ്യമല്ല.