മഹീന്ദ്രയുടെ പുതുതലമുറ; സ്‌കോര്‍പിയോ ഫെബ്രുവരിയില്‍ അവതരിപ്പിക്കും

ഹീന്ദ്രയുടെ പുതുതലമുറ മോഡലുകള്‍ നിരത്തുകളിലെത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഈ നിരയില്‍ ആദ്യം എത്തുക സ്‌കോര്‍പിയോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടോ എക്സ്പോയുടെ ഭാഗമായി ഫെബ്രുവരി അഞ്ചിനായിരിക്കും വാഹനത്തെ അവതരിപ്പിക്കുന്നത്. 18 മോഡലുകളായിരിക്കും ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്.

മുന്‍ മോഡലിനെക്കാള്‍ വിലിപ്പം കൂടിയ വാഹനമായിരിക്കും സ്‌കോര്‍പിയോ എന്നാണ് സൂചന. അകത്തളത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് പുതിയ ഡാഷ്ബോര്‍ഡ്, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആള്‍ട്ടുറാസിന് സമാനമായ ഇന്റീരിയര്‍ എന്നിവയാണ്.

വാഹനത്തിന് കരുത്തേകുന്നത് ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരിക്കും. 160 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് വാഹനത്തിന് നല്‍കുന്നത്.

Top