മെയ് മാസത്തിൽ 8,004 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മഹീന്ദ്ര

2021 മെയ് മാസത്തിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ മാസം 8,004 യൂണിറ്റുകൾ നിരത്തിലെത്തിച്ചാണ്  ഇന്ത്യൻ വാഹന നിർമാതാക്കൾ വാർഷിക അടിസ്ഥാനത്തിൽ 114 ശതമാനം വിൽപ്പന വർധിപ്പിച്ചത്.

പോയ വർഷം ഇതേ കാലയളവിൽ മഹീന്ദ്രയുടെ വിൽപ്പന വെറും 3,745 യൂണിറ്റായിരുന്നു. മൊത്തത്തിലുള്ള കണക്കുകളിൽ യൂട്ടിലിറ്റി വാഹന നിർമാതാക്കൾ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, കിയ എന്നിവയ്ക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് വിൽപ്പന അവസാനിപ്പിച്ചത്.

എന്നാൽ കഴിഞ്ഞ 2021 ഏപ്രിലിലെ 18,186 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് പ്രതിമാസ വിൽപ്പനയിൽ 56 ശതമാനം ഇടിവും സംഭവിച്ചിട്ടുണ്ട്. 2020 മെയ് മാസത്തിലെ 10.2 ശതമാനം വിപണി വിഹിതം ഇത്തവണ 7.8 ശതമാനമായി ഇടിഞ്ഞതും മഹീന്ദ്രയ്ക്ക് തലവേദനയായിട്ടുണ്ട്.

 

 

Top