എക്‌സ്.യു.വി 300ന്റെ ഏഴ് സീറ്റ് വകഭേദം അടുത്ത വര്‍ഷം വിപണിയിലേക്ക്

ഹീന്ദ്രയുടെ എക്‌സ്.യു.വി 300ന്റെ ഏഴ് സീറ്റ് വകഭേദം അടുത്ത വര്‍ഷം വിപണിയിലെത്തും. സാങ്യോങ് ടിവോളിയുടെ എക്‌സ്.എല്‍.വിയെ അടിസ്ഥാനപ്പെടുത്തി എസ് 204 എന്ന കോഡിലാണ് പുതിയ വാഹനം വികസിപ്പിക്കുന്നത്.

എക്‌സ്.യു.വി 300ല്‍ നിന്ന് ചെറിയ മാറ്റങ്ങളുമായിട്ടാകും വാഹനം പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ഹാരിയര്‍ 7 സീറ്റര്‍, ഹ്യുണ്ടേയ് ക്രേറ്റ 7 സീറ്റര്‍ എന്നീ വാഹനങ്ങളുടെ എതിരാളിയായാണ് എസ് 204 വിപണിയിലെത്തുക. ഹാരിയറും ക്രേറ്റയും ഉടന്‍ വിപണിയിലെത്തും.

നാലുമീറ്ററിന് മുകളില്‍ നീളമുള്ള എസ് 204ന് വലിയ എന്‍ജിനായിരിക്കുമുണ്ടാവുക. പുതിയ വാഹനം എന്നാവും പുറത്തിറങ്ങുകയെന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും അടുത്തവര്‍ഷം ആദ്യം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Top