മാരുതി ബ്രെസ്സയ്ക്ക് എതിരാളിയായി മഹീന്ദ്ര S201 എത്തുന്നു

ടിവോലിയെ അടിസ്ഥാനപ്പെടുത്തി പുതിയ മഹീന്ദ്ര കോമ്പാക്ട് എസ്യുവി ഇന്ത്യന്‍ നിരത്തില്‍. പരീക്ഷണയോട്ടം നടത്തുന്ന മഹീന്ദ്ര എസ്യുവിയുടെ S201 ന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഈ വര്‍ഷം തന്നെ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

mahindra-s

അഞ്ചു സീറ്റര്‍ പതിപ്പായെത്തുന്ന S201 ന്റെ മുഖരൂപം പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ബമ്പര്‍ ഫോഗ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. പില്ലറുകള്‍ക്ക് കറുപ്പ് നിറമാണെന്നാണ് പറയുന്നത്. റെയിന്‍ സെന്‍സിംഗ് വൈപറുകളും സണ്‍റൂഫും മോഡലില്‍ ഒരുങ്ങുമെന്നാണ് സൂചന. പിറകിലേക്ക് ഒരല്‍പം വലിഞ്ഞു നീണ്ട ‘റാപ്് എറൗണ്ട്’ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് എസ്യുവിക്ക്. ഹെഡ്ലാമ്പുകളില്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങും. ഹെഡ്ലാമ്പിനോട് ചേര്‍ന്നാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും.

mahindra

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും പുതിയ മഹീന്ദ്ര എസ്യുവി വിപണിയില്‍ എത്തുന്നത്. 108 bhp, 98 bhp എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനം. 1.6 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെയും മഹീന്ദ്ര ഈ അവസരത്തില്‍ വികസിപ്പിക്കുന്നുണ്ട്. അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും കാറില്‍ പ്രതീക്ഷിക്കാം

Top