മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലേക്ക്

ഹീന്ദ്രയുടെ എസ്201 എന്ന് കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന കോംപാക്ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലേക്കെത്തുന്നു. എക്‌സ്‌യുവി-300 ആയിരിക്കും ഈ വാഹനമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കോംപാക്ട് എസ്‌യുവികളില്‍ ആദ്യമായി നല്‍കുന്ന നാല് ഡിസ്‌ക് ബ്രേക്ക്, പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് അലോയി വീലുകള്‍, ഏഴ് എയര്‍ബാഗ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം.

ടച്ച് സ്ട്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് എക്‌സ്യുവി 300ന്റെ ഇന്റീരിയറില്‍ ഒരുക്കിയിട്ടുള്ളത്.

മരാസോയില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം പുറത്തിറക്കുന്നത്. ഡിസല്‍ എന്‍ജിന്‍ 120 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കും, പെട്രോള്‍ എന്‍ജിന്‍ 140 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Top