പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര ; വില പത്തു ലക്ഷം രൂപ മുതല്‍

mahindra roxer-suv

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോര്‍ അമേരിക്കയില്‍ കാഴ്ചവെച്ച് മഹീന്ദ്ര. 15,000 ഡോളര്‍ മുതലാണ് മഹീന്ദ്ര റൊക്‌സോറിന്റെ വില (ഏകദേശം പത്തു ലക്ഷം രൂപ).

മഹീന്ദ്ര റൊക്‌സോര്‍ റോഡ് ലീഗല്‍ വാഹനമല്ല. മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡ് നാമത്തിന് കീഴിലാണ് റൊക്‌സോര്‍ എസ്‌യുവി അമേരിക്കന്‍ വിപണിയില്‍ വരുന്നത്.

ഥാറില്‍ നിന്നും വ്യത്യസ്തമായ രൂപഭാവമുള്ള റൊക്‌സോറിന് ഡോറുകള്‍ ഇല്ലെന്നത് ഒരു പ്രത്യേകതയാണ്. 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര റൊക്‌സോറിന്റെ ഒരുക്കം. 62 bhp കരുത്തേകുന്ന എഞ്ചിനില്‍ മാനുവല്‍ ഗിയര്‍ബോക്‌സും ഫോര്‍വീല്‍ഡ്രൈവ് ഷിഫ്റ്ററും ഇടംപിടിക്കുന്നുണ്ട്.

Top