മഹേന്ദ്ര പാസഞ്ചര്‍ വാഹനങ്ങളുടെ വില ഉയരുന്നു

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളിലെ വമ്പന്‍ന്മാരായ മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നു. ഏപ്രില്‍ ഒന്നു മുതലാണ് വാഹനങ്ങള്‍ക്ക് വില കൂട്ടുന്നത്. വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് 0.5 ശതമാനം മുതല്‍ 2.7 ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. വാഹനങ്ങളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും വാഹന വിപണിയിലുമുണ്ടായ മാറ്റങ്ങളുമാണ് വില ഉയര്‍ത്താന്‍ മഹേന്ദ്രയെ നിര്‍ബന്ധിതമാക്കിയത്.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പുറമേ ചെറിയ വാണിജ്യ വാഹനങ്ങള്‍ക്കും വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.പാസഞ്ചര്‍ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും 5,000 രൂപ മുതല്‍ 73,000 രൂപ വരെയാണ് വില കൂടുന്നത്. മരാസോ, എക്സ്.യു.വി. 300, അള്‍ട്ടുറാസ് ജി4 എന്നീ വാഹനങ്ങള്‍ക്കും അടുത്തിടെ പുറത്തിറക്കിയ സുപ്രോ, ജീത്തോ വാഹനങ്ങള്‍ക്കും വില വര്‍ദ്ധിക്കും.

Top