ബൊലേറൊ പിക് അപ് ശ്രേണിക്കൊപ്പം ഇനി കൊറോണ ഇന്‍ഷുറന്‍സ് പദ്ധതിയും

ഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ബൊലേറൊ പിക് അപ് ശ്രേണിക്കൊപ്പം കൊറോണ ഇന്‍ഷുറന്‍സ് പദ്ധതിയും. പുതിയ ‘ബൊലേറൊ’യ്‌ക്കൊപ്പം കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഒരു ലക്ഷം രൂപയുടെ ഫ്‌ലോട്ടര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയാണു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. വാഹന ഉടമയ്ക്കു പുറമെ ഭാര്യ/ഭര്‍ത്താവ്, രണ്ടു കുട്ടികള്‍ എന്നിവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പുതിയ വാഹനം വാങ്ങുന്നതു മുതല്‍ ഒന്‍പതര മാസക്കാലത്തേക്കാണ് ഈ സൗജന്യ കൊറോണ ഇന്‍ഷുറന്‍സ് പദ്ധതി ലഭിക്കുക.

ബൊലേറൊ ശ്രേണിയിലെ ബൊലേറെ പിക് അപ്, ബൊലേറൊ മാക്‌സി ട്രക്ക്’, ബൊലേറൊ സിറ്റി പിക് അപ്, ബൊലേറൊ ക്യാംപര്‍ തുടങ്ങിയവയ്‌ക്കൊപ്പം ഈ ആനുകൂല്യം ലഭ്യമാവും. നവംബര്‍ 30 വരെ പ്രാബല്യത്തിലുള്ള ഈ പദ്ധതിയുടെ ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്നതു പൊതുമേഖല സ്ഥാപനമായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്.

Top