എസ്‌യുവി ശ്രേണിയില്‍ പുത്തന്‍ മോഡലുമായ് മഹീന്ദ്ര എത്തുന്നു

എസ്‌യുവി ശ്രേണിയില്‍ പുത്തന്‍ മോഡലുമായ് മഹീന്ദ്ര എത്തുന്നു. കോംപാക്ട് എസ്‌യുവി ശ്രേണിയിലാണ് മഹീന്ദ്ര പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ പേരെന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഡിസംബര്‍ 19ന് പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന. എസ്201 എന്ന കോഡ് നമ്പറിലെത്തിയ ഈ വാഹനം എസ്‌യുവി 300 ആണെന്നാണ് നിഗമനം. മരാസോയില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ തന്നെയാണ് എസ് 201നും കരുത്ത് പകരുന്നത്. പെട്രോള്‍ എന്‍ജിനിലും എത്തുന്നുണ്ടെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ അഞ്ച് സീറ്റില്‍ അവതരിപ്പിക്കുന്ന ഈ മോഡല്‍ ഭാവിയില്‍ ഏഴ് സീറ്റിലും പ്രതിക്ഷിക്കാം.

എസ്201ന്റെ വില സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. എല്‍ഇഡി ലൈറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഇലക്ട്രിക്കല്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, ലതര്‍ ഫിനീഷിങ് ഡാഷ്‌ബോര്‍ഡ്, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വാഹനത്തിനെ സമ്പന്നമാക്കും.

Top