mahindra new model car

പെട്രോളോ ഡീസലോ ഇന്ധനമാക്കുന്ന കാറുകള്‍ വിറ്റ് അധിക കാലം ജീവിക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ കളം മാറ്റി ചവിട്ടാന്‍ ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര.

ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധിയ്ക്ക് പിന്നാലെയാണ് കമ്പനി ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലേക്ക് ട്രാക്ക് മാറ്റുന്നത്.

അതാകുമ്പോള്‍ സിസിയും ,ഡീസല്‍, പെട്രോള്‍ വില ബാധകവുമല്ല , മലിനീകരണം ഇല്ലേയില്ല.ഉപയോക്താക്കള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയങ്കരമാവും പുതിയ മോഡല്‍

ബംഗളൂരു ആസ്ഥാനമായ റേവ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയെ ഏറ്റെടുത്ത് മഹീന്ദ്ര ഈ മേഖലയില്‍ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇന്ത്യയില്‍ അത്ര സജീവമായില്ല. യുകെയില്‍ മികച്ച രീതിയില്‍ വാഹനം വിറ്റുപോകുകയും ചെയ്തു.

ആദ്യ ഘട്ടത്തില്‍ രണ്ടു പുതിയ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഹാലോ, ഇവെരിറ്റോ സെഡാന്‍ എന്നിവ. ഇതില്‍ ഇവെരിറ്റോ സെഡാന്‍ ഇന്നു വിപണിയിലെത്തും. ടാക്‌സികളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാന്‍ കാറാണ് വെരിറ്റോ. ഡീസല്‍ നിയന്ത്രണം ഇതിനു തിരിച്ചടിയാകുമെന്നു കണ്ടതോടെയാണ് ഈ മോഡലിന്റെ ഇലക്ട്രിക് വേരിയന്റ് ഇറക്കാന്‍ കമ്പനി തീരുമാനിച്ചത്.

റേവ ഇടുഒ എന്നു പേരിട്ട ഹാച്ച്ബാക്ക് കാറിന്റെ വിലയായിരുന്നു ഇന്ത്യക്കാരെ ഇതില്‍നിന്നു പ്രധാനമായും അകറ്റിനിര്‍ത്തിയത്. 2013ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച കാര്‍ വിരലിലെണ്ണാവുന്നിടത്തോളം മാത്രമാണ് വിറ്റുപോയത്. കുഞ്ഞന്‍ മോഡലിന് ഇന്ത്യയില്‍ 6.5 ലക്ഷം മുതല്‍ 8.5 ലക്ഷം രൂപ വരെയായിരുന്നു വില.

Top