ഓഷ്യന്‍ ബ്ലൂ – വൈറ്റ് നിറശൈലിയില്‍ മഹീന്ദ്ര മോജോ XT300 ഇന്ത്യന്‍ വിപണിയില്‍

പുതിയ നിറത്തില്‍ മോജോ XT300 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ഓഷ്യന്‍ ബ്ലൂ – വൈറ്റ് നിറത്തിലാണ് മഹീന്ദ്ര മോജോ XT300 വിപണിയില്‍ അണിനിരക്കുന്നത്. മോഡലിന്റെ വിലയില്‍ മാറ്റമില്ല. 1.79 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ XT300 -യുടെ എക്സ്ഷോറൂം വില (ദില്ലി). വൊള്‍ക്കാനൊ റെഡ് – സില്‍വര്‍ നിറത്തിലും ഏറ്റവും ഉയര്‍ന്ന XT300 വകഭേദത്തെ മഹീന്ദ്ര കാഴ്ചവെക്കുന്നുണ്ട്.

mahindra-mojo-xt-300-6

295 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് മഹീന്ദ്ര മോജോയുടെ ഒരുക്കം. എഞ്ചിന് 26 bhp കരുത്തും 30 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് സസ്പെന്‍ഷനും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി മുന്നിലും പിന്നിലും യഥാക്രമം 320 mm, 240 mm ഡിസ്‌ക് ബ്രേക്കുകളാണ് ഇടംപിടിക്കുന്നത്. 110/17, 150/60 പിറെലി ഡയാബ്ളോ റോസോ ടൂ ടയറുകളാണ് മുന്‍ പിന്‍ ചക്രങ്ങളില്‍.

mahindra-mojo-xt-300-3

ഇരട്ട പോഡ് ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരട്ട എക്സ്ഹോസ്റ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 21 ലിറ്റര്‍ ഇന്ധനടാങ്ക് എന്നിവ പ്രധാന വിശേഷങ്ങളില്‍ ഉള്‍പ്പെടും. പുതിയ ഇരട്ട നിറശൈലി XT300 -യുടെ പ്രചാരം കൂട്ടുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

Top