Mahindra Mojo price hiked

മഹീന്ദ്ര മോജോയുടെ വില വര്‍ധിപ്പിച്ചു. ഡല്‍ഹി ഷോറൂം നിരക്ക് പ്രകാരം 1.63 ലക്ഷം രൂപയാണ് ഈ ബൈക്കിന് ഇപ്പോള്‍ വില. അയ്യായിരത്തിലധികം രൂപയുടെ വര്‍ധന വിവിധ നഗരങ്ങളില്‍ വന്നിട്ടുണ്ട്. ആകെ നാലു നഗരങ്ങളില്‍ മാത്രമേ ഈ ബൈക്ക് ഇപ്പോള്‍ വില്‍ക്കുന്നുള്ളൂ. ബംഗളുരു, ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ബൈക്കിന് വില്‍പനയുള്ളത്.

295സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 27 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 30 എന്‍എം ആണ് ടോര്‍ക്ക്. 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു വാഹനത്തില്‍. ട്വിന്‍ എക്‌സോസ്റ്റ് പൈപ്പുകളും എല്‍ഇഡി ടെയ്ല്‍ ലാമ്പിനെ പേറുന്ന റിയര്‍ ഫെന്‍ഡറുകളുമെല്ലാം മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നു.

17 ഇഞ്ച് പിരെല്ലി റോസ്സോ ടയറുകളാണ് മോജോയിലുള്ളത്. ഉയര്‍ന്ന വേഗതയില്‍ വാഹനത്തിന് നല്ല സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട് മോജോ.

Top