പ്രീമിയം ബൈക്കായ മോജോ 300 എബിഎസ് സുരക്ഷയില്‍ വിപണിയിലേക്ക്

പ്രീമിയം ബൈക്കായ മോജോ 300 തിരിച്ചെത്തിക്കാന്‍ ഒരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇരട്ട ചാനല്‍ എബിഎസ് സഹിതമെത്തുന്ന മോജോ 300 ബൈക്കിന് 1.88 ലക്ഷം രൂപയാണു ബംഗളൂരുവിലെ ഷോറൂം വില.

ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്ക് സംവിധമാണ് വാഹനത്തില്‍. മുന്നില്‍ 320 എംഎം വലിയ ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്ക് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.

ബൈക്കിനു കരുത്തേകുക XT300 മോഡലിലെ 294.72 സിസി, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പക്ഷേ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്ത് 7,500 ആര്‍പിഎമ്മില്‍ 26.29 ബിഎച്ച്പിയായി കുറഞ്ഞിട്ടുണ്ട്.

XT-യില്‍ ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 27.17 ബിഎച്ച്പി വരെ കരുത്താണു സൃഷ്ടിച്ചിരുന്നത്. ഇതോടൊപ്പം ടോര്‍ക്കും നേരത്തെയുള്ള 30 എന്‍എമ്മില്‍ നിന്ന് 28 എന്‍എമ്മായി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top