മഹീന്ദ്രയുടെ മരോസ ഇനി പെട്രോള്‍ എന്‍ജിനിലും

ഹീന്ദ്രയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ മരാസോ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ്‌ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെട്രോള്‍ പതിപ്പിലും വാഹനം എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ കരുത്തിലുള്ള മരാസോ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന.

ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളില്‍ സുരക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ വാഹനമാണ് മരാസോ. സുരക്ഷയ്ക്കൊപ്പം മികച്ച ഡിസൈനും നല്‍കിയതോടെ വലിയ സ്വീകാര്യതയാണ് മരോസയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചിരിക്കുന്നത്. ബിഎസ്-6 നിലവാരത്തിലുള്ളതും 120 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതുമായ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് സൂചന. എക്സ്യുവി 300-ല്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടി-ജിഡിഐ എന്‍ജിനായിരിക്കുമെന്നും സൂചനയുണ്ട്.

നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മരോസയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 120 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഡീസല്‍ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ളത്.

പുതിയ പെട്രോള്‍ എന്‍ജിനൊപ്പം ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും കമ്പനി വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന.

Top