ഥാറിന്റെ പുത്തൻ പതിപ്പുമായി മഹീന്ദ്ര

2020 ഒക്ടോബര്‍ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവിയെ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ വാഹനം 75,000 ബുക്കിംഗുകള്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഥാറിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പിനെ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം എന്ന് മോട്ടോര്‍ ബീം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന അഞ്ച് ഡോര്‍ പതിപ്പ് 2023ല്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ പുതിയ ബൊലേറോ, സ്‌കോര്‍പ്പിയോ തുടങ്ങി 9 വാഹനങ്ങള്‍ സമീപഭാവിയില്‍ പുറത്തിറക്കുമെന്നും മഹീന്ദ്ര പറയുന്നു. എസ്‌യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഥാര്‍ അടക്കം പുതിയ വാഹനങ്ങളുടെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ 5 ഡോര്‍ പതിപ്പിന്റെ സ്റ്റൈലിംഗ് നിലവിലെ മോഡലിന് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്. ഈ മെക്കാനിക്കല്‍ ഫീച്ചേഴ്‌സുകളിലും 5 ഡോര്‍ പതിപ്പിന് കാര്യമായി മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

5 ഡോര്‍ വകഭേദം കൂടാതെ എന്‍ജിന്‍ ശേഷിയും വിലയും കുറഞ്ഞ ഥാര്‍ പുറത്തിറക്കാന്‍ മഹീന്ദ്ര തയാറെടുക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അഞ്ച് ഡോറുകളില്‍ മൂന്നുനിര സീറ്റുകളുമായി എത്തുമ്പോള്‍ ഥാറിന് കാര്യമായ മാറ്റം അവകാശപ്പെടാനുണ്ടാകും.

2020 ഓഗസ്റ്റ് 15നാണ് പുത്തന്‍ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബര്‍ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്തു. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം.

 

Top