മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ഇന്ത്യയിൽ പുറത്തിറക്കി

പുതിയ ഇലക്ട്രിക് കാറുമായി മഹീന്ദ്ര വീണ്ടും വിപണിയിൽ ഇടം നേടിയിരിക്കുകയാണ്.

മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 7.46 ലക്ഷം രൂപയാണ് മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ടിന്റെ എക്‌സ്‌ഷോറൂം വില.

e20 പ്ലസ് സിറ്റി സ്മാര്‍ട്ട് സിംഗിള്‍ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ ദൂരപരിധി കാഴ്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പുതിയ ഇലക്ട്രിക് കാറിന്റെ ഉയര്‍ന്ന വേഗത.

x25-1506319797-mahindra-e2o-plus-city-smart-launched-in-india-gurugram-launch-price-specifications-images-1.jpg.pagespeed.ic.D1Ros5wvJU

മഹീന്ദ്ര ഇലക്ട്രിക്കില്‍ നിന്നുള്ള ഏറ്റവും പുതിയ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിന്‍ ടെക്‌നോളജിയിലാണ് e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ഒരുങ്ങുന്നത്.

P2, P4, P6, P8 എന്നീ നാല് വ്യത്യസ്ത വേരിയന്റുകളിലായാണ് മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ലഭ്യമാവുക.

കോറല്‍ ബ്ലൂ, സ്പാര്‍ക്ലിംഗ് വൈന്‍, ആര്‍ട്ടിക് സില്‍വര്‍, സോളിഡ് വൈറ്റ് നിറഭേദങ്ങളിലാണ് പുതിയ ഇലക്ട്രിക് കാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്.

x25-1506319831-mahindra-e2o-plus-city-smart-launched-in-india-gurugram-launch-price-specifications-images-5.jpg.pagespeed.ic.K_VqlarmRA

48V ബാറ്ററി കപ്പാസിറ്റിയിലാണ് P2, P4, P6 വേരിയന്റുകള്‍ ഒരുങ്ങുന്നത്. 72V ബാറ്ററിയാണ് P8 ല്‍ ഇടംപിടിക്കുന്നതും. 25.5 bhp കരുത്തും 70 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3 Phase AC ഇന്‍ഡക്ഷന്‍ മോട്ടോറിലേക്കാണ് 48V ബാറ്ററി ഊര്‍ജ്ജം പകരുന്നത്.

എന്നാൽ P8 വേരിയന്റിലുള്ള 72V ബാറ്ററിയില്‍ നിന്നും 40 bhp കരുത്തും 91 Nm toque മാണ് ഇതേ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

x23-1506150618-mahindra-e2o-plus-city-smart-launched-in-india-gurugram-launch-price-specifications-images-2.jpg.pagespeed.ic.Ldk0gGGK9s

ടെലിമാറ്റിക്‌സ് മുഖേനയുള്ള റിമോട്ട് ഡയഗ്നോസ്റ്റിക്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേനയുള്ള കണക്ടിവിറ്റി, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയാണ് പുതിയ e20 പ്ലസ് സിറ്റി സ്മാര്‍ട്ടിലെ സവിശേഷതകൾ.

Top