ട്രക്ക് വിപണിയിലേക്ക് മഹീന്ദ്രയുടെ പുതിയ ബ്ലേസോ എക്‌സ് നിര

പുതിയ ബ്ലേസോ എക്‌സ് ട്രക്ക് നിരയുമായി മഹീന്ദ്ര വിപണില്‍ എത്തുന്നു. ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഗണത്തില്‍പ്പെടുന്ന ബ്ലേസോ എക്‌സ് ട്രക്കുകളെ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (MTB) ഇന്ത്യയില്‍ പുറത്തിറക്കി. ഹൊളേജ്, ട്രാക്ടര്‍, ട്രെയിലര്‍, ടിപ്പര്‍ എന്നിങ്ങനെ വിവിധ പരിവേഷങ്ങളില്‍ ബ്ലേസ് എക്‌സ് നിരയെ മഹീന്ദ്ര വിപണിയില്‍ ലഭ്യമാക്കും.

ഉയര്‍ന്ന മൈലേജാണ് ബ്ലേസോ എക്‌സില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ ശക്തമാവുന്നതിന്റെ ഭാഗമായി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കൂടുതല്‍ സര്‍വീസ് പോയിന്റുകളും കമ്പനി സ്ഥാപിച്ചു. നൂറു കിലോമീറ്റര്‍ ഇടവേളകളില്‍ 41 സര്‍വീസ് പോയിന്റുകളാണ് മഹീന്ദ്ര പുതുതായി ആരംഭിച്ചത്.

Top