Mahindra KUV100 coming to India on January 15

മഹീന്ദ്രയുടെ ആദ്യ പെട്രോള്‍ എഞ്ചിന്‍ മോഡലായ കെ.യു.വി 100 ജനുവരിയില്‍ വിപണിയിലെത്തും. നാല് വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ പുതിയ കോംപാക്റ്റ് എസ്.യു.വിക്ക് ഡീസല്‍ മോഡലുകളുമുണ്ടാകും.

മഹീന്ദ്ര വികസിപ്പിച്ച ലോകോത്തര നിലവാരമുള്ള ‘എംഫാല്‍ക്കണ്‍’പെട്രോള്‍ ഡീസല്‍ എഞ്ചിനുകളാണ് കെ.യു.വി 100ല്‍ ഉണ്ടാവുക.

പൂനെ ചകാന്‍ പ്‌ളാന്റിലാണ് നിര്‍മ്മാണം. 82 ബി.എച്ച്.പി കരുത്തുള്ളതാണ്, 1.2 ലിറ്റര്‍ ഡ്യുവല്‍ വി.വി.ടി പെട്രോള്‍ എന്‍ജിന്‍. 1.2 ലിറ്റര്‍, 77 ബി.എച്ച്.പി കരുത്തുള്ള ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് ഡീസല്‍ വേരിയന്റിലുള്ളത്. കെ.യു.വി 100 കൂടി എത്തുന്നതോടെ, എന്‍ട്രി ലെവല്‍ മുതല്‍ ടോപ് ക്ലാസ് വരെയുള്ള എസ്.യു.വി ശ്രേണികളില്‍ മഹീന്ദ്രയുടെ സാന്നിദ്ധ്യം ശക്തമാകും.

എ.ബി.എസ്., എയര്‍ ബാഗുകള്‍ എന്നിവയുടെ സാന്നിദ്ധ്യമുള്ള കെ.യു.വി 100, ഹ്യൂണ്ടായ് ഐ10, ഫോര്‍ഡ് ഫിഗോ എന്നിവയോടാകും വിപണിയില്‍ ഏറ്റുമുട്ടുക. ആദ്യമായി കാര്‍ വാങ്ങുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കെ.യു.വി 100 അവതരിപ്പിക്കുന്നതെന്ന് മഹീന്ദ്ര പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു.

ഓറഞ്ച്, ചുവപ്പ്, വെള്ള, സില്‍വര്‍, അക്വമറൈന്‍, ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക്എന്നീ കളര്‍ ഷെയ്ഡുകളില്‍ കെ.യു.വി 100 വിപണിയിലെത്തും. വില കമ്പനി വ്യക്തമാക്കിയിട്ടില്ല.

Top