മഹേന്ദ്ര ജാവ നടത്തിയ ലേലം വന്‍നേട്ടം;പതിമൂന്ന് ബൈക്കുകള്‍ക്ക് ലഭിച്ചത് 1.43 കോടി

വീരചരമം പ്രാപിച്ച ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി മഹേന്ദ്ര ജാവ മോഡല്‍ ബൈക്കുകള്‍ ഉപയോഗിച്ച് നടത്തിയ ലേലത്തില്‍
വന്‍നേട്ടം. ഒന്നാം നമ്പര്‍ ഷാസി ഉള്‍പ്പെടെയുള്ള ബൈക്കുള്‍ക്ക് ആകെ ലഭിച്ചത് 1.43 കോടി രൂപ. 29ന് മുംബൈയില്‍ നടന്ന ലേലത്തിലാണ് കമ്പനിയ്ക്ക് ഇത്രയും തുക സമാഹരിക്കാനായത്.

ഓണ്‍ലൈനിലൂടെയും നേരിട്ടുമായിരുന്നു ലേലം നടന്നത്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഒന്നാം നമ്പര്‍ ഷാസിക്കായിരുന്നു. 45 ലക്ഷം രൂപയാണ് ഷാസിയ്ക്ക് ലേലത്തില്‍ ലഭിച്ചത്. ഏറ്റവും കുറവ് തുക ലഭിച്ചത് ഏഴാം നമ്പര്‍ ഷാസിക്കുമാണ്.

ലേലത്തില്‍ പങ്കെടുത്തവര്‍ക്ക് ഒന്നുമുതല്‍ 99 വരെ ഷാസി നമ്പറുകളില്‍ നിന്നാണ് തിരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കിയത്. ഇന്ധന ടാങ്കില്‍ ത്രിവര്‍ണ്ണത്തിലുള്ള സ്ട്രിപ്പ്, പെട്രോള്‍ ടാങ്ക് ക്യാപ്പില്‍ ഉടമയുടെ പേര്, വേള്‍ഡ് ഓഫ് ജാവയുടെ പരിപാടികളിലേയ്ക്കുള്ള പരിധികളില്ലാത്ത പ്രവേശനം എന്നിവയാണ് കമ്പനി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍. കൂടാതെ, ലേലത്തില്‍ സ്വന്തമാക്കുന്ന ബൈക്കുകള്‍ക്ക് 42 മാസത്തെ സര്‍വീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്.

Top