മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് വാഹനങ്ങള്‍ കൂടി വിപണിയിലേക്ക്

ണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ രണ്ട് വാഹനങ്ങളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി.

പുതിയ മോഡലുകളിലൂടെ പാസഞ്ചര്‍ വാഹന ശ്രേണിയില്‍ ആധിപത്യം നേടാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത് എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ പറഞ്ഞു.

പുതിയ ഇലക്ട്രിക് വാഹനത്തെയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

കോമ്പാക്ട് KUV 100 ല്‍ തുടങ്ങി ഫുള്‍സൈസ് എസ്‌യുവി XUV 500 ല്‍ വന്നെത്തുന്നതാണ് മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹന നിര.

വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ U 321 എന്ന കോഡ്‌നാമത്തിലുള്ള മള്‍ട്ടി പര്‍പസ് വാഹനമാകും മഹീന്ദ്രയുടെ പുതുനിരയില്‍ ആദ്യം എത്തുക.

ടെയൊട്ട ഇന്നോവ, ടാറ്റ ഹെക്‌സ എന്നീ മോഡലുകള്‍ക്കുള്ള മഹീന്ദ്രയുടെ മറുപടി കൂടിയാണ് ഡ321.

ഈ സാമ്പത്തിക വര്‍ഷം തന്നെ U 321 എന്ന കോഡ്‌നാമത്തിലുള്ള എംപിവിയെ മഹീന്ദ്ര പുറത്തെത്തിക്കുമെന്ന് ഗോയെങ്കെ വ്യക്തമാക്കി.

ട 201 എന്ന കോഡ്‌നാമത്തിലുള്ള രണ്ടാം വാഹനം, സാങ്‌യോങ് ടിവോലി പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ട 201 FV ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. ഇരു മോഡലുകളെയും ഇന്ത്യന്‍ വിപണിയില്‍ ആയിരിക്കും മഹീന്ദ്ര ആദ്യം കാഴ്ചവെക്കുന്നത്‌. തുടര്‍ന്ന് മാത്രമാകും വിദേശ വിപണികളില്‍ മോഡലുകളെ അവതരിപ്പിക്കണമോ എന്ന് മഹീന്ദ്ര തീരുമാനിക്കുക.

അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കള്‍ എന്ന പട്ടം മഹീന്ദ്രയ്ക്ക് നഷ്ടമായത്. മഹീന്ദ്രയെ മറികടന്ന് മാരുതി സുസൂക്കി യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മുന്നേറുകയായിരുന്നു.

Top