Mahindra Imperio Launched: Price in India Starts at Rs. 6.25 lakh

എസ്.യു.വി ലുക്കുമായി മഹീന്ദ്രയുടെ പുതിയ പ്രീമിയം പിക്കപ്പ് മോഡലായ ഇംപീരിയോ വിപണിയിലെത്തി. കാറുകള്‍ക്ക് സമാനമായ കംഫര്‍ട്ട് വാഗ്ദാനം ചെയ്യുന്ന ഇംപീരിയോയ്ക്ക് 6.25 ലക്ഷം രൂപ മുതലാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില.

സിംഗിള്‍, ഡബിള്‍ കാബിന്‍ വേരിയന്റുകളില്‍ ഇംപീരിയോ ലഭ്യമാണ്. ചുവപ്പ്, വെള്ള, നീല കളര്‍ ഷെയ്ഡുകളുണ്ട്. 75 എച്ച്.പി കരുത്തുള്ള, 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനാണുള്ളത്.

മൈലേജ് ലിറ്ററിന് 13.55 കിലോമീറ്റര്‍. 1240 കിലോഗ്രാമാണ് പേലോഡ്. ടോപ്‌സ്പീഡ് 120 കിലോമീറ്റര്‍. എ.സി., പവര്‍ സ്റ്റിയറിംഗ് തുടങ്ങിയ മികവുകളുമുണ്ട്.

Top