മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ ഡെലിവറി ആരംഭിച്ചു

നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ സ്‌കോര്‍പിയോ N-ന്റെ ഡെലിവറി ആരംഭിച്ച്‌ നിര്‍മാതാക്കളായ മഹീന്ദ്ര. പുതിയ സ്‌കോര്‍പ്പിയോ ആദ്യ ബാച്ച്‌ ഡെലിവറി ഇന്ത്യയിലുടനീളം ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി.

2022 ജൂണിലാണ് മോഡലിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ N എന്ന് ബ്രാന്‍ഡ് ചെയ്ത പുതിയ തലമുറ സ്‌കോര്‍പിയോ, Z2, Z4, Z6, Z8, ടോപ്പ്-സ്‌പെക്ക് Z8L എന്നിവ ഉള്‍പ്പെടുന്ന 5 വേരിയന്റുകളിലുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ Z4 പെട്രോള്‍ ഓട്ടോമാറ്റിക്കിന് 15.45 ലക്ഷം രൂപയും Z4 ഡീസല്‍ ഓട്ടോമാറ്റിക്കിന് 15.95 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലകള്‍. Z6 ഡീസല്‍ ഓട്ടോമാറ്റിക്കിന് 16.95 ലക്ഷം രൂപയാണ് വില.

ഉയര്‍ന്ന സ്പെക്ക് Z8 പെട്രോള്‍ ഓട്ടോമാറ്റിക്കിന് 18.95 ലക്ഷം രൂപയും ഡീസല്‍ ഓട്ടോമാറ്റിക്കിന് 19.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. Z8L പെട്രോള്‍ ഓട്ടോമാറ്റിക്കിന്റെ ഏറ്റവും ഉയര്‍ന്ന വില 20.95 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 21.45 ലക്ഷം രൂപയുമാണ്.

ഓട്ടോമാറ്റിക്കുള്ള 4WD വേരിയന്റുകളെ സംബന്ധിച്ചിടത്തോളം, Z4 ഡീസല്‍ ഓട്ടോമാറ്റിക്കിന് 18.4 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു, Z8 ഡീസല്‍ ഓട്ടോമാറ്റിക്കിന് 21.90 ലക്ഷം രൂപയും Z8L ഡീസല്‍ ഓട്ടോമാറ്റിക്കിന് 23.9 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍, മഹീന്ദ്ര XUV700 എന്നിവ ഉള്‍പ്പെടുന്ന സെഗ്മെന്റിലെ മറ്റ് എസ്‌യുവികള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. മഹീന്ദ്ര പ്രാഥമികമായി Z8L ടോപ്പ് വേരിയന്റുകളാണ് ആദ്യം വിതരണം ചെയ്യുന്നത്.

അടുത്ത 10 ദിവസത്തിനുള്ളില്‍ 7,000 യൂണിറ്റ് പുതിയ സ്‌കോര്‍പ്പിയോ N ഡെലിവറി നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യത്തെ 25,000 വാങ്ങുന്നവര്‍ക്ക് ശരാശരി 4 മാസത്തെ കാത്തിരിപ്പ് കാലാവധി നിലനിര്‍ത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

ടോപ്-എന്‍ഡ് Z8 L മാത്രം ആറോ ഏഴോ സീറ്റിംഗ് കോണ്‍ഫിഗറേഷനിലാണ് ഓഫര്‍ ചെയ്യുന്നത്. ബാക്കി ലൈനപ്പിന് ഏഴ് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. 4,662 എംഎം നീളവും 1,917 എംഎം വീതിയും 1,857 എംഎം ഉയരവും 2,750 എംഎം വീല്‍ബേസും ഉള്ള പുതിയ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് സ്‌കോര്‍പിയോ N നിര്‍മ്മിച്ചിരിക്കുന്നത്. 57 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

ഡാസ്ലിംഗ് സില്‍വര്‍, ഡീപ് ഫോറസ്റ്റ്, ഗ്രാന്‍ഡ് കാന്യോണ്‍, എവറസ്റ്റ് വൈറ്റ്, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, റോയല്‍ ഗോള്‍ഡ് എന്നിവയാണ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം Adrenox-ല്‍ പ്രവര്‍ത്തിക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 70+ കണക്റ്റുചെയ്ത കാര്‍ ടെക് ഫീച്ചറുകള്‍, പ്രീമിയം 12 സ്പീക്കര്‍ സോണി ഓഡിയോ സിസ്റ്റം എന്നിവ ബോര്‍ഡ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

എഞ്ചിന്‍ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, പുതിയ സ്‌കോര്‍പിയോയ്ക്ക് 197 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്.

മഹീന്ദ്രയുടെ 4 XPLOR 4WD സിസ്റ്റത്തില്‍ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഉള്‍പ്പെടുന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം 173 hp പവറും 400 Nm ടോര്‍ക്കും നിര്‍മ്മിക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനും ഉണ്ട്.

പുതിയ സ്‌കോര്‍പിയോ N-ന് ആവശ്യക്കാര്‍ ഏറെയാണ്. ഇത്രയധികം ബുക്കിംഗ് ലഭിച്ചതുകൊണ്ട് തന്നെ വാഹനത്തിനായുള്ള കാത്തിരിപ്പ് 2 വര്‍ഷത്തിലധികമാണ്. കമ്ബനി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടെ ഈ കാത്തിരിപ്പ് സമയം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top