mahindra gusto 125

കൊച്ചി: മഹീന്ദ്രയുടെ പുതിയ ഗസ്റ്റോ 125 ഓണ്‍ലൈന്‍ സ്റ്രോറായ പേ എടിഎമ്മിലൂടെയും വാങ്ങാം. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുന്നത്.

പേ എടിഎമ്മിലൂടെ ഗസ്റ്റോ വാങ്ങുമ്പോള്‍ സമ്മാനങ്ങളും ലഭിക്കും. പേടിഎം ആപ്പിലൂടെയോ വെബ്സൈറ്റു വഴിയോ ഗസ്റ്റോ 125 ബുക്ക് ചെയ്യാം. ഉപഭോക്താവിനെ സമീപത്തെ ഡീലര്‍ ഉടന്‍ ബന്ധപ്പെടും. വാഹനത്തിനൊപ്പം ആവശ്യമായ രേഖകളും ഡീലര്‍ നല്‍കും.

8.5 ബി.എച്ച്.പി കരുത്തുള്ള 125 സി.സി എന്‍ജിന്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, റിമോട്ട് ഫ്‌ളിപ് കീ, എല്‍.ഇ.ഡി പൈലറ്റ് ലാമ്പ്, ഉയര്‍ന്ന സ്റ്റോറേജ് സ്പേസ് എന്നിവ ഗസ്റ്റോയുടെ മികവുകളാണ്. എക്സ്‌ഷോറൂം വില 54,920 രൂപ.

Top